റിസർച്ച് അവാർഡ്: താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 202425 വർഷത്തെ റിസർച്ച് അവാർഡിന് (ആസ്പയർ) അർഹരായ പിഎച്ച്ഡിക്ക് 75 ശതമാനവും പിജിക്ക് 80 ശതമാനവും മാർക്ക് നേടിയ വിദ്യാർഥികളുടെ താത്കാലിക ലിസ്റ്റ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu .kerala.gov.in, www. dcesch olarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ കോളജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, IFSCode എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തണം.
തെറ്റ് തിരുത്തൽ, ലിസ്റ്റിൽ പരാതിയുള്ളവർ ആയത് dceaspire 2018@gmail.com എന്ന മെയിലിലോ 8281098580 എന്ന മൊബെൽ നമ്പർ മുഖേനയോ 27നു വൈകുന്നേരം അഞ്ചിനു മുൻപായി ബന്ധപ്പെടണം. പിന്നീട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ല.