മെറിറ്റ് സ്കോളർഷിപ് പരീക്ഷ; ഒക്ടോബർ 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 202425 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ (https://pareekshabhavan.kerala.gov.in, http://nmmse.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
23 മുതൽ അപേക്ഷ സമർപ്പിക്കാം. http://nm mse.kerala.gov.in മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒക്ടോബർ 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.