University News
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെയും സിപാസ് സ്ഥാപനങ്ങളിലേയും നാലാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ് ദ്വിവത്സര കോഴ്‌സ്) പരീക്ഷകള്‍ ഏപ്രില്‍ രണ്ടു മുതല്‍ നടക്കും.

മാര്‍ച്ച് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടു കൂടി മാര്‍ച്ച് 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 14നും അപേക്ഷ സ്വീകരിക്കും

ഏഴാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്), ഏഴാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് ഒന്നു വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.

സെനറ്റ് യോഗം മാര്ച്ച് 27ന്

മഹാത്മാ ഗാന്ധി സര്‍വകലാശാലാ സെനറ്റിന്റെ വാര്‍ഷിക യോഗം മാര്‍ച്ച് 27ന് രാവിലെ 10ന് നടക്കും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റര്‍ ബിവോക്ക് ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേര്‍ണലിസം (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്‌കീം ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ വൈവ വോസി പരീക്ഷകള്‍ മാര്‍ച്ച് 10, 11 തീയതികളില്‍ കളമശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബിവോക്ക് ബിസിനസ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതീയ സ്‌കീം ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ മുരിക്കാശേരി പാവനാത്മാ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബിവോക്ക് അപ്ലൈഡ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അ്പിയറന്‍സ് പുതീയ സ്‌കീം ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് അങ്കമാലി മോണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ഗ്രൗണ്ട്‌സ്മാന്‍ കം മാര്‍ക്കര്‍ വാക്ക്ഇന്‍ഇന്റര്‍വ്യൂ

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സസില്‍ ഗ്രൗണ്ട്‌സ്മാന്‍ കം മാര്‍ക്കര്‍ തസ്തികയിലെ(ഇ.ബി.ടി വിഭാഗം) ഒരൊഴിവില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ മാര്‍ച്ച് മൂന്നിന് രാവിലെ 11ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും.
ഇബിടി വിഭാഗത്തില്‍നിന്നും യോഗ്യരായവര്‍ ഇല്ലെങ്കില്‍ മറ്റ് സംവരണ വിഭാഗങ്ങളിലുള്ളവരെയും അവരുടെയും അഭാവത്തില്‍ പൊതു വിഭാഗക്കാരെയും പരിഗണിക്കും.

ഏഴാം ക്ലാസ് വിജയിക്കുകയോ തത്തുല്യ യോഗ്യത നേടുകയോ ചെയ്തവരായിരിക്കണം. റൈഡ് ഓണ്‍ മൂവര്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിദിനം 645 രൂപയാണ് (പ്രതിമാസം പരമാവധി 20000 രൂപ)വേതനം. പ്രായം 2025 ജനുവരി ഒന്നിന് 50 കവിയരുത്.

താത്പര്യമുള്ളവര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിനൊപ്പമുള്ള ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി/ നോണ്‍ ക്രീമിലെയര്‍, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം രാവിലെ 10ന് സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എഡി5 സെക്ഷനില്‍ എത്തണം.