ഓണേഴ്‌സ് ബിരുദം; പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം
നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.നിശ്ചിത ഫീസ് അടച്ച് അപേക്ഷിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് പോര്‍ട്ടലില്‍ ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത കോപ്പി പരിശോധിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ നല്‍കാന്‍ കഴിയൂ. സ്‌കാന്‍ ചെയ്ത ഉത്തരക്കടലാസ് ലഭിച്ച് പത്തു ദിവസത്തിനുള്ളില്‍ നിശ്ചിത ഫീസ് അടച്ച് പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ സ്റ്റുഡന്റ് പ്രൊഫൈലില്‍ ലഭിക്കും.
മികച്ച കോളജ് മാഗസിന് പുരസ്‌കാരം; 31 വരെ അപേക്ഷിക്കാം
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാലാ കാമ്പസിലെ പഠന വകുപ്പുകളിലെയും മികച്ച മാഗസിനുള്ള പ്രഫ. യു.ആര്‍. അനന്തമൂര്‍ത്തി പുരസ്‌കാരത്തിന് 31ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. ഓട്ടോണമസ് കോളജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് കോളജുകളിലെ 202324 അധ്യയന വര്‍ഷത്തെ മാഗസിനുകളുടെ മൂന്നു പകര്‍പ്പുകള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പമാണ് സമര്‍പ്പിക്കേണ്ടത്. സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെ മാഗസിനുകള്‍ വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസംഡയറക്ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസ്, സ്റ്റുഡന്റ് അമിനിറ്റീസ് സെന്റര്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല, പി.ഡി. ഹില്‍സ് പി.ഒ, കോട്ടയം686560. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
എംജിയില്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍; ഇന്നുകൂടി അപേക്ഷിക്കാം
സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ (സിഡിഒഇ) ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമിന്റെ കോഴ്‌സ് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. 55 ശതമാനം മാര്‍ക്കോടെ എംബിഎയും, യുജിസി നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രതിമാസ വേതനം 40000 രൂപ.അപേക്ഷ recruitmentada7@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലാണ് അയയ്‌ക്കേ്ടത്. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 30ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍
വൈവ വോസി
ഒന്നാം സെമസ്റ്റര്‍ എംബിഎ (2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകള്‍ ആദ്യ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷ നാളെ തൃക്കാക്കര, ഭാരത് മാതാ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.