ഇന്റര്‍ കൊളിജിയറ്റ് ഫിസിക്‌സ് ക്വിസ്
സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഇന്റര്‍ കൊളിജിയറ്റ് ക്വിസ് മത്സരം 29ന് നടക്കും. സംസ്ഥാനത്തെ കോളജുകളിലെ ബിഎസ്്‌സി ഫിസിക്‌സ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു പേര്‍ ഉള്‍പ്പെട്ട ടീമുകളായി പങ്കെടുക്കാം. ഒരു കോളജില്‍നിന്ന് പരമാവധി രണ്ടു ടീമുകള്‍ക്കാണ് അവസരം. ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10000 രൂപ, 5000 രൂപ, 3000 രൂപ വീതം സമ്മാനം ലഭിക്കും. https://spap.mgu.ac.in/events/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്. 9446316179
പരീക്ഷയ്ക്ക് അപേക്ഷിക്കാം
2010, 2011 അഡ്മിഷന്‍ ബിടെക്ക്, ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്ററുകള്‍ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് നവംബര്‍ ആറു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ നവംബര്‍ ഏഴു വരെയും സൂപ്പര്‍ ഫൈനോടെ എട്ട് വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) നാലാം സെമസ്റ്റര്‍ സൈബര്‍ ഫോറന്‍സിക് (2017, 2018 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2014 മുതല്‍ 2016 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് മേയ് 2024) പരീക്ഷകള്‍ നവംബര്‍ 19 മുതല്‍ നടക്കും.