ലൈഫ് സര്‍ട്ടിഫിക്കറ്റ്; നവംബര്‍ 15 വരെ സമര്‍പ്പിക്കാം
സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ 2024 വര്‍ഷത്തെ ജീവനസാക്ഷ്യപത്രം (ലൈഫ് സര്‍ട്ടിഫിക്കറ്റ്) www.jeevanpramaan.gov.in എന്ന വെബ്‌സൈറ്റ് മുഖേന സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍നിന്നും നിശ്ചിത മാതൃകയിലുള്ള ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ സാക്ഷ്യപത്രം നല്‍കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റിലും പെന്‍ഷനേഴ്‌സ് പോര്‍ട്ടലിലും ലഭ്യമാണ്. എല്ലാ പെന്‍ഷന്‍കാരും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്ന സത്യവാങ്മൂലവും കുടുംബ പെന്‍ഷന്‍കാര്‍ വിവാഹം ചെയ്തിട്ടില്ല/പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന സത്യവാങ്മൂലവും നിശ്ചിത മാതൃകയിലുള്ള ഫോറങ്ങളില്‍ തയാറാക്കി സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റും സത്യവാങ്മൂലവും നവംബര്‍ 15 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mgu.ac.in)
ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിംഗ് കോഴ്‌സ്
എംജി സര്‍വകലാശാലയിലെ ഡോ ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് നടത്തുന്ന അഡ്വാന്‍സ്ഡ് സര്‍വേയിംഗ് ആന്‍ഡ് ഡ്രാഫ്റ്റിംഗ് ഷോര്‍ട്ട് ടേം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്നതിനുള്ള 45 ദിവസത്തെ പരിശീലനമാണിത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 01. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (https://ses.mgu.ac.in)
8590282951, 8848343200, 9446767451.
പരീക്ഷക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ റീ അപ്പിയറന്‍സ്, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ് ദ്വിവത്സര കോഴ്‌സ്) പരീക്ഷകള്‍ക്ക് 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 29 വരെയും സൂപ്പര്‍ ഫൈനോടെ 30 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 രണ്ടാം മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മഴ്‌സി ചാന്‍സ് പരീക്ഷ നവംബര്‍ നാലു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍. എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷ ഒക്ടോബര്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റര്‍ എംഎ മലയാളം പ്രൈവറ്റ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
ഒന്നു മുതല്‍ മൂന്നു വരെ സെമസ്റ്റര്‍ ബിവോക്ക് വിഷ്വല്‍ മീഡിയ ആന്‍ഡ് ഫിലം മേക്കിംഗ് പുതിയ സ്‌കീം (2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും റീ അപ്പിയറന്‍സും ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2016 മുതല്‍2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് നംവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
നലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ പ്രൈവറ്റ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
ഒന്നു മുതല്‍ നാലു വരെ വര്‍ഷങ്ങളിലെ വര്‍ഷ ബിഎസ്്‌സി മെഡിക്കല്‍ മൈക്രൊബയോളജി (2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ സപ്ലിമെന്റ്റി ഓഗസ്റ്റ് 2024) പ്രാക്ടിക്കല്‍ പരീക്ഷ 25 മുതല്‍ നടക്കും.
അസിസ്റ്റന്റ് കം ലൈബ്രെറിയന്‍
സര്‍വകലാശാല സിവില്‍ സര്‍വീസ് ഇന്‍സ്റ്റിട്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കം ലൈബ്രെറിയന്‍ തസ്തികയില്‍ ഒരൊഴിവുണ്ട്. ലൈബ്രറി സയന്‍സില്‍ ബിരുദമുള്ളവര്‍ 29 ന് മുമ്പ് civilserviceinstitute@mgu.ac.in എന്ന ഇമെയിലേയ്ക്ക് ബയോഡേറ്റ അയക്കണം.