University News
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുകൂടി
സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്‍റ സ്കൂള്‍ സെന്‍റുകളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കും.

എംഎ, എംഎസ് സി, എംടിടിഎം, എല്‍എല്‍എം എംഎഡ്, എംപിഇഎസ്, പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ 17,18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. 10 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

വിശദ വിവരങ്ങള്‍ https://cat.mgu.ac.in/ എന്ന വെബ് സൈറ്റില്‍ ലഭിക്കും. എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് https://cat.mgu.ac.in/ എന്ന വെബ് സൈറ്റ് വഴിയും എംബിഎയ്ക്ക് https://admission.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്.എംബിഎ പ്രോഗ്രാമിന് സര്‍വകലാശാല പൊതു പ്രവേശന പരീക്ഷ നടത്തുന്നതല്ല.

ഫോണ്‍: 0481 2733595, ഇമെയില്‍:cat@mgu.ac.in എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ 0481 2733367 എന്ന ഫോണ്‍ നമ്പറിലും smbs@mgu.ac.in എന്ന ഇമെയിലിലും ലഭിക്കും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ്(അപ്ലൈഡ് റെഗുലര്‍ നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ്(2014, 2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്, 2016, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി മാര്‍ച്ച് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

മൂന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ്(2022 അഡ്മിഷന്‍ റഗുലര്‍, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

മന്നാം സെമസ്റ്റര്‍ എംഎ തമിഴ് പിജിസിഎസ്എസ്(2022 അ്ഡ്മിഷന്‍ റഗുലര്‍, 2021, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ് സി ഇന്‍ ബേസിക് സയന്‍സ്കെമിസ്ട്രി(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും മാര്‍ച്ച് 2024) പരീക്ഷയുടെ കോംപ്ലിമെന്‍ററി ഫിസിക്സ് പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ ആറു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

എട്ടാം സെമസ്റ്റര്‍ ബിഎച്ച്എം(2020 അഡ്മിഷന്‍ റഗുലര്‍ ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നാളെ മുതല്‍ പാലാ സെന്‍റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.