ഡിപ്ലോമ ഇന്‍ പാലിയേറ്റീവ് കെയര്‍ കോഴ്സ്
മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ്(ഐയുസിഡിഎസ്) ഡിപ്ലോമ ഇന്‍ പാലിയേറ്റീവ് കെയര്‍ കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു.യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.താല്പര്യമുള്ളവര് ബന്ധപ്പെടുക. iucdsmgu@mgu.ac.in, 8547165178, 8891391580.
യോഗ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗ(2023 അഡ്മിഷന്) പരീക്ഷകള്‍ 20നും ഒന്നാം സെമസ്റ്റര്‍ എംഎസ് സി യോഗ ആന്‍ഡ് ജെറിയാട്രിക് കൗണ്‍സലിംഗ്(2023 അഡ്മിഷന്) പരീക്ഷകള്‍ 27നും ആരംഭിക്കും. 10ന് വൈകുന്നേരം നാലു വരെ ഫീസ് അടച്ച് സെന്റര്‍ ഫോര്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇലക്ട്രോണിക്സ് പിജിസിഎസ്എസ്(2022 അഡ്മിഷന് റഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.