ന്യൂനപക്ഷങ്ങള്‍ക്കു മുണ്ടശേരി സ്‌കോളര്‍ഷിപ്പ്
സ​ര്‍​ക്കാ​ര്‍/​സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര, ബി​രുദ ത​ല​ത്തി​ല്‍ പ​ഠി​ച്ച് ഉ​ന്ന​ത വി​ജ​യം നേ​ടി​യ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ ദാ​രി​ദ്ര്യ രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശേരി സ്കോ​ള​ര്‍​ഷിപ്പിനായി സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ള​ത്തി​ല്‍ പ​ഠി​ക്കു​ന്ന സ്ഥി​ര​താ​മ​സ​ക്കാ​ര​ാ​യ മു​സ്‌ലിം, ക്രി​സ്ത്യ​ന്‍ മ​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളി​ലെ 2016-17 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ബി​രു​ദ​ത​ല​ത്തി​ല്‍ 80 ശ​ത​മാ​നം മാ​ര്‍​ക്കോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ത​ല​ത്തി​ല്‍ 75 ശ​ത​മാ​നം മാ​ര്‍​ക്കോ നേ​ടി​യ​വ​ര്‍​ക്കാ​ണ് സ്കോ​ള​ര്‍​ഷി​പ്.

ബിപിഎ​ല്‍ അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​റ് ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​നം ഉ​ള​ള​വ​രെ​യും പ​രി​ഗ​ണി​ക്കും. ഒ​രു വി​ദ്യാ​ര്‍​ഥിക്ക് 15,000 രൂ​പ​യാ​ണ് സ്കോ​ള​ര്‍​ഷി​പ്. മെ​റി​റ്റി​ന്‍റെയും താ​ഴ്ന്ന വ​രു​മാ​ന പ​രി​ധി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെരഞ്ഞെടുപ്പ്. www.minorityw elfare.kerala.gov.in വ​ഴി ഓ​ണ്‍​ലൈ​നാ​യി ന​വം​ബ​ര്‍ 30ന​കം അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0471 2302090, 2300524.