പൂന ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസർ സ്കെയിൽ രണ്ട്, നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 110 ഒഴിവുകൾ ഉണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ചീഫ് മാനേജർ (ബാലൻസ് ഷീറ്റ്)- ഒന്ന്
യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദം. സിഎ. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിലോ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 25- 35 വയസ്.
ശന്പളം- 50,030- 60,820 രൂപ.
ചീഫ് മാനേജർ (ടാക്സേഷൻ)- ഒന്ന്.
യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദം. സിഎ. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിലോ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 25 -35 വയസ്.
ശന്പളം- 50,030- 60,820 രൂപ.
ചീഫ് മാനേജർ (സിവിൽ എൻജിനിയറിംഗ്)- ഒന്ന്.
യോഗ്യത- സിവിൽ എൻജിനിയറിംഗിൽ നാലു വർഷത്തെ ബിരുദം. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ തത്തുല്യ യോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 30 -45 വയസ്.
ശന്പളം- 50,030- 60,820 രൂപ.
ചാർട്ടേഡ് അക്കൗണ്ടന്റ്- 100
യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദം. സിഎ. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 21- 35 വയസ്.
ശന്പളം- 31,705- 45,950 രൂപ.
സിവിൽ എൻജിനിയറിംഗ്- നാല്
യോഗ്യത- സിവിൽ എൻജിനിയറിംഗ് നാലുവർഷത്തെ ബിരുദം.അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ തത്തുല്യ യോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലോ സ്കെയിൽ ഒന്ന് ഓഫീസർ തസ്തികയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 25- 35 വയസ്.
ശന്പളം- 31,705- 45,950 രൂപ.
ഇലക്ട്രിക്കൽ എൻജിനിയറിംഗ്- രണ്ട്
യോഗ്യത- ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ നാലു വർഷത്തെ ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ തത്തുല്യ യോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലോ സ്കെയിൽ ഒന്ന് ഓഫീസർ തസ്തികയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 25- 35 വയസ്.
ശന്പളം- 31,705- 45,950 രൂപ.
ഫയർ എൻജിനിയർ- ഒരു ഒഴിവ്.
യോഗ്യത- ഫയർ എൻജിനിയറിംഗിൽ നാലു വർഷത്തെ ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ തത്തുല്യ യോഗ്യത. ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലോ സ്കെയിൽ ഒന്ന് ഓഫീസർ തസ്തികയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 25- 35 വയസ്.
ശന്പളം- 31,705- 45,950 രൂപ.
അപേക്ഷാ ഫീസ്- 600 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വികലാംഗർക്ക് പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ www.bankofmaharashtra.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം കാണുക. ഇതേ വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷാ നടപടികൾ പൂർത്തിയായാൽ അതിന്റെ പ്രിന്റൗട്ട് എടുത്ത് നിഷ്കർഷിച്ചിട്ടുള്ള രേഖകൾ സഹിതം സാധാരണ തപാലിൽ അയയ്ക്കേണ്ടതാണ്.
വിലാസം- The Asstt. Generala Manager (IR&HRD) Bank of Maharashtra Lokmangal 1501, Shivaji Nagar Pune- 411005.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ്.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റു രേഖളും തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി- ഒക്ടോബർ 17.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 41 ഡെപ്യൂട്ടി മാനേജർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികിയിൽ അവസരം. നിയമകാര്യങ്ങളിൽ ഡെപ്യൂട്ടി മാനേഡർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസതികകളിലാണ് ഒഴിവുകൾ.
ഡെപ്യൂട്ടി മാനേജർ (ലോ)- 40 ഒഴിവ്.
യോഗ്യത- ബിരുദം+നിയമ ബിരുദം. അല്ലെങ്കിൽ നിയമത്തിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ്. ബാർ കൗൺസിൽ എൻറോൾ ചെയ്തിട്ടുണ്ടാവണം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്ക്/ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ, സംസ്ഥാന തല ധനകാര്യ വികസന സ്ഥാപനം എന്നിവയിലൊന്നിൽ ലോ ഓഫീസറായി നാലുവർഷം പ്രവൃത്തിപരിചയം.
പ്രായം- 25- 35 വയസ്.
ഡെപ്യൂട്ടി ജനറൽ മാനേജർ ലോ- ഒന്ന്.
യോഗ്യത- ബിരുദം+നിയമ ബിരുദം. അല്ലെങ്കിൽ നിയമത്തിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ്. ബാർ കൗൺസിൽ എൻറോൾ ചെയ്തിട്ടുണ്ടാവണം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്ക്/ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ, സംസ്ഥാന തല ധനകാര്യ വികസന സ്ഥാപനം എന്നിവയിലൊന്നിൽ ലോ ഓഫീസറായി 15 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം- 35- 45 വയസ്.
2017 സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായവും മുൻപരിചയവും കണക്കാക്കുക. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വികലാംഗർക്ക് പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നവംബർ 11 ആണ് പരീക്ഷ. കേരളത്തിൽ എറണാകുളവും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. റീസണിംഗ്, ഇംഗ്ലീഷ്, പ്രൊഫഷണൽ നോളജ് എന്നിവയിൽനിന്ന് ചോദ്യങ്ങൾ ഉണ്ടാകും. ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്- എസ്സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയും.
അപേക്ഷിക്കേണ്ടവിധം- മൂന്ന് ഘട്ടങ്ങളിലൂടെ ഓൺലൈനായി അപേക്ഷാ നടപടികൾ പൂർത്തിയാക്കാം. www.bank.sbi അല്ലെങ്കിൽ www.sbi.co.in എന്നീ വെബ്സൈറ്റുകളിൽ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യണം. രണ്ടാമത്തെ ഘട്ടത്തിൽ ഓൺലൈനായി ഫീസ് അടയ്ക്കണം. ഫോട്ടോ, ഒപ്പ്, എന്നിവ അപ്ലോഡ് ചെയ്യണം. രണ്ടാമത്തെ ഘട്ടത്തിൽ ഓൺലൈനായി ഫീസ് അടയ്ക്കണം. ഫോട്ടോ , ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യന്നതോടെ അപേക്ഷ പൂർത്തിയാക്കാം.
ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് തിരിച്ചറിയൽ രേഖ, പ്രായം, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകളും റെസ്യൂമെയും സഹിതം ഒക്ടോബർ 10ന് മുന്പ് ലഭിക്കത്തകവിധം State Bank of India, Central Recruitment & Promotion, Department, Corporate Centre, 3rd floor, Atlanta Building, Nariman Point, Mumbai-400021 എന്ന വിലാസത്തിൽ അയച്ച് നല്കണം. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി- ഒക്ടോബർ ആറ്.