ആകാശം അതിരിടുന്ന ആവേശമുള്ള യുവതലമുറയ്ക്ക് ചിറകുകൾ നൽകി യംഗ് ഇന്ത്യാ ഫെലോഷിപ്. വൈവിധ്യമാർന്ന പാഠ്യ പദ്ധതിയിലൂടെ പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ പറന്നുയരാനുള്ള അവസരമാണ് അശോകാ യൂണിവേഴ്സിറ്റി ഒരുക്കുന്ന യംഗ് ഇന്ത്യാ ഫെലോഷിപ്. ന്യൂഡൽഹി ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലയാണ് അശോകാ യൂണിവേഴ്സിറ്റി. ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ കോഴ്സാണ് ഇത്.
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് അപ്ലൈഡ് സയൻസ്, കാൾണ് കോളജ്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍, കിംഗ്സ് കോളജ് ലണ്ടൻ, ട്രിനിറ്റി കോളജ് ഡബ്ലിൻ, സയൻസസ് പോ പാരിസ്, യേൽ യൂണിവേഴ്സിറ്റി, വെല്ലസ്ലി കോളജ് എന്നിവയുമായി സഹകരിച്ചാണ് ഫെലോഷിപ് നൽകുന്നത്. ഈ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയിരിക്കുന്ന കരാർ അനുസരിച്ച് ഈ സ്ഥാപനങ്ങൾ സന്ദർശിക്കാനും അവസരമുണ്ടായിരിക്കും.
വൈവിധ്യമാർന്ന കോഴ്സുകളാണ് ഫെലോഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്ററേച്ചർ, ജെൻഡർ സ്റ്റഡീസ്, ഹിസ്റ്ററി, ആർട് അപ്രീസിയേഷൻ, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ തിങ്കിംഗ്, സൈക്കോളജി, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് ഫോലോഷിപ്. ലോകോത്തര നിലവാരമുള്ള അധ്യാപകരാണ് ഫാക്കൽറ്റിയായി എത്തുന്നത്. കൂടാതെ രാജ്യത്തെ മുന്തിയ സ്ഥാപനങ്ങളിൽ പ്രൊജക്ട് ചെയ്യാനും അവസരം ലഭിക്കും. 300 പേർക്കാണ് ഇക്കൊല്ലം മുതൽ ഫെലോഷിപ്പിനു തെരഞ്ഞെടുക്കപ്പെടാൻ അർഹത.
ബിരുദാനന്തര ബിരുദമോ ബിരുദമോ നേടയിവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായം 2018 മേയ് 31ന് 28 വയസ് കവിയരുത്. അപേക്ഷാ ഫീസ് ഇല്ല.
ഓരോ അപേക്ഷയും വിലയിരുത്തിയ ശേഷം ടെലിഫോണിക് ഇൻറർവ്യു, തത്സമയ ഉപന്യാസ രചന, ഇൻറർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
നിശ്ചിത തീയതിക്കകം രണ്ടു ഘമായാണ് അഡ്മിഷൻ. ആദ്യ റൗണ്ടിലേക്ക് ഡിസംബർ 17 വരെ അപേക്ഷിക്കാം. ടെലിഫോണിക് ഇന്റർവ്യു ജനുവരി 31നകം നടത്തും. മാർച്ച് 15നകം ഇന്റർവ്യുവും നടത്തും.
രണ്ടാം റൗണ്ടിലേക്കുള്ള അപേക്ഷ ഡിസംബർ 18നു സ്വീകരിച്ചു തുടങ്ങും. അവസാന തീയതി മാർച്ച് നാല്. ടെലിഫോണിക് ഇന്റർവ്യു മേയ് 15 നകവും ഇന്റർവ്യു മേയ് 31നകവും പൂർത്തിയാക്കും.
ആറു ലക്ഷം രൂപ ട്യൂഷൻ ഫീസ് ഉൾപ്പടെ എട്ടര ലക്ഷത്തോളം രൂപയാണ് ചെലവ്. ഇത് സ്പോണ്‍സർഷിപ്പിലൂടെ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: http://www.youngindiafellowship.com. ഫോണ്‍: 91 8199977078, 919958293745. വിലാസം: അശോകാ യൂണിവേഴ്സിറ്റി കാന്പസ്, പ്ലോട് 2, രാജീവ് ഗാന്ധി എജ്യൂക്കേഷൻ സിറ്റി, കുണ്ട്ലി, ഹരിയാന -131029.
എന്എംഎംഎസ്സി: എട്ടാംക്ലാസുകാര്‍ക്ക്
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്സിഇആര്ടി മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തും. ഈ അധ്യയനവര്‍ഷം സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. നവംബര്‍ അഞ്ചിനു നടക്കുന്ന പരീക്ഷയ്ക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2016-17 അധ്യയനവർഷത്തിൽ ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും (എസ്്സി/എസ്്്ടി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക്) രക്ഷാകർത്താക്കളുടെ പ്രതിവർഷ വരുമാനം 1,50,000 രൂപയിൽ കൂടാത്തവരുമായ വിദ്യാർഥികൾക്ക് സംസ്ഥാന തല പരീക്ഷയിൽ പങ്കെടുക്കാം. എൻഎംഎംഎസ് പരീക്ഷയ്ക്ക് ഓണ്‍ലൈൻ വഴിയാണ് അപേക്ഷകൾ അയയ്ക്കേണ്ടത്.
ഹാർഡ് കോപ്പി അയയ്ക്കേണ്ട മേൽവിലാസം: ദി കോ-ഓർഡിനേറ്റർ, എൻഎംഎംഎസ് എക്സാമിനേഷൻ, എസ്്സിഇആർടി, പൂജപ്പുര, തിരുവനന്തപുരം -12.
90 മിനിറ്റ് വീതമുള്ള രണ്ട് പാർട്ടുകളായിട്ടാണ് ടെസ്റ്റ്. അതിൽ ഒന്നാം പാർട്ടിൽ Scholastic Apptitude Test (SAT) ഭാഷേതര വിഷയങ്ങളായ സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ഗണിതം എന്നിവയിൽ നിന്ന് 90 വസ്തുനിഷ്ഠ ചോദ്യങ്ങൾ ഉണ്ടായിരിക്കും.
രണ്ടാം പാർട്ടിൽ MentalAbility Test (MAT) മനോനൈപുണി പരിശോധിക്കുന്ന 90 വസ്തുനിഷ്ഠ ചോദ്യങ്ങളും ഉണ്ടായിരിക്കും. രണ്ട് പാർട്ടിലെയും ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാണ് നൽകുന്നത്.
എന്‍ടിഎസ്ഇ: പത്താംക്ലാസുകാര്‍ക്ക്
ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷയുടെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി മറ്റ് അംഗീകൃത സ്കൂളുകളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്സിഇആര്ടി സംസ്ഥാനതല പ്രതിഭാനിര്‍ണയ പരീക്ഷ നടത്തും.
നവംബര്‍ അഞ്ചിനു സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണു പരീക്ഷ. 2016-17 അധ്യയന വര്‍ഷം ഒമ്പതാം ക്ലാസില്‍ വര്‍ഷാവസാന പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
വിശദാംശങ്ങള്‍ www.scert.kerala.gov.inല്‍ ലഭിക്കും. പൊതു വിഭാഗങ്ങൾക്ക് 250 രൂപയും സംവരണ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.
ഒന്നിൽ കൂടുതൽ തവണ യാതൊരു കാരണവശാലും അപേക്ഷിക്കരുത്. അപേക്ഷിക്കുന്പോള് തെറ്റു സംഭവിക്കുകയാണെങ്കിൽ തിരുത്തുന്നതിനുള്ള അവസരമുണ്ട്. ആപ്ലിക്കേഷൻ െഎഡിയും നന്പരും സൂക്ഷിച്ചു വയ്ക്കണം.
സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, മെന്റൽ എബിലിറ്റി ടെസ്റ്റ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ എന്നിങ്ങനെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം.
വിശദാംശങ്ങള്‍ www.scert.keral a.gov.in - ല്‍ ലഭിക്കും.