ബ​​​​ഹി​​​​രാ​​​​കാ​​​​ശ വ​​​​കു​​​​പ്പി​​​​ൽ 313 അ​​​​സി​​​​സ്റ്റ​​​​ന്‍റ്, യു​​​​ഡി​​​​സി
ഇ​​​​ന്ത്യ​​​​ൻ സ്പേ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​നി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, അ​​​​പ്പ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ സെ​​​​ൻ​​​​ട്ര​​​​ലൈ​​​​സ്ഡ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ വ​​​​കു​​​​പ്പി​​​​ന് കീ​​​​ഴി​​​​ൽ വി​​​​വി​​​​ധ സോ​​​​ണു​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ, യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ, സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലാ​​​​യി 313 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ആ​​​​കെ​​​​യു​​​​ള്ള​​​​ത്.

ഓ​​​​രോ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഒ​​​​ഴി​​​​വു​​​​ക​​​​ൾ
ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ/ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് സ​​​​പ്പോ​​​​ർ​​​​ട്ട് സ്റ്റാ​​​​ഫ്)- 272 ഒ​​​​ഴി​​​​വു​​​​ക​​​​ൾ (അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്-20, ബം​​​​ഗ​​​​ളൂ​​​​രു-97, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്- 27, ന്യൂ​​​​ഡ​​​​ൽ​​​​ഹി-4, ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട- 35, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 89).

ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് സ്പേ​​​​സി​​​​ൽ അ​​​​പ്പ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക്- ര​​​​ണ്ട് ഒ​​​​ഴി​​​​വു​​​​ക​​​​ൾ (ബം​​​​ഗ​​​​ളൂ​​​​രു)
ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് സ്പേ​​​​സി​​​​ന് കീ​​​​ഴി​​​​ലു​​​​ള്ള സ്വ​​​​യം ഭ​​​​ര​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്- 39 ഒ​​​​ഴി​​​​വു​​​​ക​​​​ൾ (അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്- 16, ബം​​​​ഗ​​​​ളൂ​​​​രു-7, ഹൈ​​​​ദരാ​​​​ബാ​​​​ദ്-1, ന്യൂ​​​​ഡ​​​​ൽ​​​​ഹി- 14, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-1)

യോ​​​​ഗ്യ​​​​ത- ആ​​​​ർ​​​​ട്സ്, കൊ​​​​മേ​​​​ഴ്സ്, മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, സ​​​​യ​​​​ൻ​​​​സ്, കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നി​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സോ​​​​ടെ ബി​​​​രു​​​​ദം, കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രി​​​​ജ്ഞാ​​​​നം ഉ​​​​ണ്ടാ​​​​വ​​​​ണം.
പ്രാ​​​​യം- 18നും 26​​​​നും ഇ​​​​ട​​​​യി​​​​ൽ. ജൂ​​​​ലൈ 31 അ​​​​ടി​​​​സ്ഥ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യ​​​വും യോ​​​​ഗ്യ​​​​ത​​​​യും ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- എ​​​​ഴു​​​​ത്തു​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെയും സ്കി​​​​ൽ ടെ​​​​സ്റ്റി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ക. 2017 ഒ​​​​ക്ടോ​​​​ബ​​​​ർ 15ന് ​​​​ആ​​​​യി​​​​രി​​​​ക്കും എ​​​​ഴു​​​​ത്ത് പ​​​​രീ​​​​ക്ഷ. കേ​​​​ള​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​മാ​​​​ണ് സെ​​​​ന്‍റ​​​​ർ, അ​​​​ഹ​​​​മ്മ​​​​ദാബാദ്, ബം​​​​ഗ​​​​ളൂ​​​​രു, ചെ​​​​ന്നൈ, ഡെ​​​​റാ​​​​ഡൂ​​​​ണ്‍, ഗോ​​​​ഹ​​​​ട്ടി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, കോ​​​​ൽ​​​​ക്ക​​​​ത്ത, ന്യൂ​​​​ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വ​​​​യാ​​​​ണ് മ​​​​റ്റ് പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ. എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ മി​​​​ക​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ്കി​​​​ൽ ടെ​​​​സ്റ്റിൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 100 രൂ​​​​പ. ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ഓഫ് ലൈനാ​​​​യും പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​ൻ സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ​​​​ണം അ​​​​ട​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്, ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. ഓ​​​​ഫ് ലൈ​​​​നാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ www.airindia.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ നി​​​​ന്ന് ചെ​​​​ലാ​​​​ൻ ഫോം ​​​​ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്ക​​​​ണം. ഇ​​​​തു​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ടു​​​​ത്ത​ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ശാ​​​​ഖ​​​​യി​​​​ൽ പ​​​​ണം അ​​​​ട​​​​യ്ക്കാം. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷാ ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-www.isro.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ഫോ​​​​ട്ടോ, ഒ​​​​പ്പ്, എ​​​​ന്നി​​​​വ സ്കാ​​​​ൻ ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ട്. ഒ​​​​ന്നി​​​​ല​​​​ധി​​​​കം ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 31.