ശാസ്ത്രലോകത്ത് പറന്നുയരാന്‍
അ​ടി​സ്ഥാ​ന ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​രു​ചി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഫെ​ലോ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്ന ദേ​ശീ​യ പ​ദ്ധ​തി​യാ​ണ് കി​ഷോ​ർ വൈ​ജ്ഞാ​നി​ക് പ്രോ​ത്സാ​ഹ​ൻ യോ​ജ​ന (കെ​വി​പി​വൈ). കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ശാ​സ്ത്ര,സാ​ങ്കേ​തി​ക ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. അ​ടി​സ്ഥാ​ന ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​രു​ചി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ഈ ​വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നും അ​വ​ർ​ക്കു ഗ​വേ​ഷ​ണ​പാ​ത തു​റ​ന്നു ന​ൽ​കു​ന്ന​തി​നും ഈ ​ഫെ​ലോ​ഷി​പ്പു​ക​ൾ സ​ഹാ​യി​ക്കും. ഗ​വേ​ഷ​ണ​ത്തി​നു വേ​ണ്ട താ​ൽ​പ​ര്യ​വും ക​ഴി​വു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി അ​വ​രു​ടെ അ​ക്കാ​ഡ​മി​ക് താ​ത്പ​ര്യ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​വ​രെ ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ന് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​പ​ദ്ധ​തി. ഈ ​ഫെ​ലോ​ഷി​പ്പു​ക​ളു​ടെ ന​ട​ത്തി​പ്പ് ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​നാ​ണ്.

വി​ഷ​യ​ങ്ങ​ൾ ഏ​റെ

ഇ​ന്ത്യ​ൻ പൗ​ര​ന്മ​ർ​ക്കു മാ​ത്ര​മാ​ണ് ഈ ​ഫെ​ലോ​ഷി​പ്പ് ന​ൽ​കു​ക. അ​വ​ർ​ക്ക് അ​ടി​സ്ഥാ​ന​ശാ​സ്ത്ര​ത്തി​ലെ ബി​എ​സ്‌​സി, ബി​എ​ഡ്, ബി ​സ്റ്റാ​റ്റ്, ബി ​മാ​ത്ത്, ഇ​ന്‍റഗ്രേ​റ്റ​ഡ് എം​എ​സ്‌​സി, എം​എ​സ് കോ​ഴ്സു​ക​ൾ പ​ഠി​ക്കു​ന്ന​തി​ന് ഈ ​ഫെ​ലോ​ഷി​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ: കെ​മി​സ്ട്രി, ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബ​യോ കെ​മി​സ്ട്രി, മൈ​ക്രോ ബ ​യോ​ള​ജി, സെ​ൽ​ബ​യോ​ള​ജി, ഇ​ക്കോ​ള​ജി, മോ​ളി​ക്കു​ല​ർ ബ​യോ​ള​ജി, ബോ​ണി, സു​വോ​ള​ജി, ഫി​സി​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ന്യൂ​റോ സ​യ​ൻ​സ​സ്, ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് മ​റൈ​ൻ ബ​യോ​ള​ജി, ജി​യോ​ള​ജി, ഹ്യൂ​മ​ൻ ബ​യോ​ള​ജി, ജ​ന​റ്റി​ക്സ്, ബ​യോ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്, അ​പ്ലൈ​ഡ് ഫി​സി​ക്സ്, ജി​യോ​ഫി​സി​ക്സ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് എ​ന്നി​വ​യാ​ണ് ബി​എ​സ്‌​സി, ബി​എ​സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ൽ മൂ​ന്നു​വ​ർ​ഷ​വും ഇ​ന്‍റഗ്രേറ്റഡ് എം​എ​സ്‌​സി കോ​ഴ്സു​ക​ളി​ലെ ആ​ദ്യ​ത്തെ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലും മാ​സം തോ​റും 5000 രൂ​പ സ്റ്റൈ​പ്പ​ൻ​ഡും 20000 രൂ​പ വാ​ർ​ഷി​ക ക​ണ്ടി​ജ​ൻ​സി ഗ്രാ​ന്‍റും ല​ഭി​ക്കും. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി കോ​ഴ്സു​ക​ളു​ടെ നാ​ലും അ​ഞ്ചും വ​ർ​ഷ​ങ്ങ​ളി​ലും എം​എ​സ്‌​സി കോ​ഴ്സു​ക​ളു​ടെ ര​ണ്ടു​വ​ർ​ഷ​വും 7000 രൂ​പ സ്റ്റൈ​പ്പ​ൻ​ഡും 28000 രൂ​പ വാ​ർ​ഷി​ക ക​ണ്ടി​ജ​ൻ​സി ഗ്രാ​ന്‍റും ല​ഭി​ക്കും.

മൂ​ന്നു സ്ട്രീം

​കെ​വി​പി​വൈ​ക്ക് മൂ​ന്നു​വി​ധ​ത്തി​ൽ ചേ​രാ​ൻ പ​റ്റും. സ്ട്രീം ​എ​സ്എ, സ്ട്രീം ​എ​സ്എ​ക്സ്, സ്ട്രീം ​എ​സ്ബി, സ്ട്രീം ​എ​സ്എ​യി​ൽ 2017-18 അ​ക്കാ​ഡമി​ക് വ​ർ​ഷ​ത്തി​ൽ പ​തി​നൊ​ന്നാം സ്റ്റാ​ൻ​ഡേ​ർ​ഡി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ചേ​രാ​ൻ സാ​ധി​ക്കും. അ​വ​ർ പ​ത്താം സ്റ്റാ​ൻ​ഡേ​ർ​ഡി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ മാ​ത്ത​മാ​റ്റി​ക്സി​നും ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ലും കൂ​ടി 80 ശ​ത​മാ​നം മാ​ർ​ക്ക് വാ​ങ്ങി​യി​രി​ക്ക​ണം. എ​സ്‌​സി/​എ​സ്ടി​കാ​ർ​ക്ക് 70 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. എ​സ്എ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ബി​എ​സ്‌​സി/​ബി​എ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ൽ ചേ​രു​ന്പോ​ൾ ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചു തു​ട​ങ്ങും. അ​വ​ർ​ക്ക് പ​ന്ത്ര​ണ്ടാം സ്റ്റാ​ൻ​ഡേ​ർ​ഡി​ലെ (പ്ല​സ്ടു​വി​ലെ) ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ​ക്കെ​ല്ലാം കൂ​ടി 60 ശ​ത​മാ​നം (എ​സ്‌​സി/​എ​സ്ടി​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം) മാ​ർ​ക്കു​ണ്ടാ​യി​രി​ക്ക​ണം. 12-ാം സ്റ്റാ​ൻ​ഡേ​ർ​ഡി​ലെ പ​രീ​ക്ഷ​ക​ൾ ക​ഴി​യു​ന്ന​തു​വ​രെ​യു​ള്ള ഒ​രു​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യി​ൽ ഫെ​ലോ​ഷി​പ്പ് കി​ട്ടി​യ​വ​രെ എ​ല്ലാം ദേ​ശീ​യ​മോ പ്രാ​ദേ​ശി​ക​മോ ആ​യ ശാ​സ്ത്ര ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ളി​ക്കു​ന്ന​താ​ണ്. അ​വ​രു​ടെ യാ​ത്രാ ചെ​ല​വു​ക​ളും മ​റ്റും കെ​വി​പി​വൈ ന​ൽ​കും.

പ​ന്ത്ര​ണ്ടാം സ്റ്റാ​ൻ​ഡേ​ർ​ഡി​ൽ (പ്ല​സ്ടു) ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ 2017-18 ൽ ​പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്ട്രീം ​എ​സ്എ​ക്സി​ൽ ചേ​രാ​വു​ന്ന​താ​ണ്. അ​വ​ർ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ അ​ടി​സ്ഥാ​ന ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ലെ ബി​എ​സ്‌​സി/​ബി​എ​സ് ബി​സ്റ്റാ​റ്റ്/ ബി​മാ​ത്ത്/​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി/​എം​എ​സ് കോ​ഴ്സു​ക​ളി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം. അ​വ​ർ​ക്ക് പ​ത്താം സ്റ്റാ​ൻ​ഡേ​ർ​ഡി​ലെ ബോ​ർ​ഡ് പ​ര​ീക്ഷ​യ്ക്ക് എ​ല്ലാ ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ലും (മാ​ത്ത​മാ​റ്റി​ക്സ് ഉ​ൾ​പ്പെ​ടെ) കൂ​ടി 80 ശ​ത​മാ​നം മാ​ർ​ക്കും (എ​സ്‌​സി/​എ​സ്ടി​ക്കാ​ർ​ക്ക് 70 ശ​ത​മാ​നം ) പ​ന്ത്ര​ണ്ടാം സ്റ്റാ​ൻ​ഡേ​ർ​ഡി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്ക് എ​ല്ലാ ശാ​സ്ത്ര വി​ഷ​യ​ങ്ങ​ൾ​ക്കും കൂ​ടി (മാ​ത്ത​മാ​റ്റി​ക്സ് ഉ​ൾ​പ്പെ​ടെ) 60 ശ​ത​മാ​നം മാ​ർ​ക്കും (എ​സ്‌​സി/​എ​സ്ടി​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം ) ഉ​ണ്ടാ​യി​രി​ക്ക​ണം.

കേം​ബ്രി​ഡ്ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബോ​ർ​ഡി​ന്‍റെ ര​ണ്ടാം​വ​ർ​ഷ കോ​ഴ്സി​ൽ ചേ​ർ​ന്ന​വ​ർ​ക്കും ഈ ​സ്ട്രീ​മി​ൽ ചേ​രാം. മ​റ്റു നി​ബ​ന്ധ​ന​ക​ൾ മേ​ൽ​പ​റ​ഞ്ഞ​തു​പോ​ലെ​യാ​യി​രി​ക്കും.
ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളെ​ടു​ത്ത് ബി​എ​സ്‌​സി/​ബി​എ​സ്/​ബി​ സ്റ്റാ​റ്റ്/​ബി​മാ​ത്ത്/​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ഒ​ന്നാം​വ​ർ​ഷം ചേ​ർ​ന്നി​ട്ടു​ള്ള​വ​ർ​ക്കാ​ണ് എ​സ്ബി സ്ട്രീം. ​പ​ന്ത്ര​ണ്ടാം സ്റ്റാ​ൻ​ഡേ​ർ​ഡ് ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്ക് ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം കൂ​ടി 60 ശ​ത​മാ​നം മാ​ർ​ക്ക് (എ​സ്‌​സി/​എ​സ്ടി​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം) കി​ട്ടി​യി​രി​ക്ക​ണം. ഡി​ഗ്രി​യു​ടെ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യി​ലും അ​വ​ർ 60 ശ​ത​മാ​നം മാ​ർ​ക്ക് (എ​സ്‌​സി/​എ​സ്ടി ക്കാ​ർ​ക്ക് 50 ശ​ത​മാ​നം) വാ​ങ്ങു​ക​യും വേ​ണം.

അ​ഭി​രു​ചി പ​രീ​ക്ഷ

ഫെ​ലോ​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​നും ഒ​രു അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്ക​ണം. ആ ​പ​രീ​ക്ഷ പാ​സാ​കു​ന്ന​വ​രെ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ളി​ക്കു​ന്ന​താ​യി​രി​ക്കും. അ​തി​ലും മി​ടു​ക്ക് കാ​ട്ടു​ന്ന​വ​രെ മാ​ത്ര​മേ ഫെ​ലോ​ഷി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ള്ളു.

അ​ഭി​രു​ചി പ​രീ​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സി​ല​ബ​സി​ല്ല. 12-ാം സ്റ്റാ​ൻ​ഡേ​ർ​ഡ് വ​രെ പ​ഠി​ച്ച ശാ​സ്ത്രം, മാ​ത്ത​മാ​റ്റി​ക്സ് എ​ല്ലാം ഈ ​പ​രീ​ക്ഷ​യ്ക്ക് ആ​സ്പ​ദ​മാ​ക്കും. ചോ​ദ്യ​ങ്ങ​ൾ നേ​രി​ട്ടു​ള്ള​താ​യി​രി​ക്കി​ല്ല. ശ​രി​ക്ക് വി​ശ​ക​ല​നം ചെ​യ്തേ ഉ​ത്ത​രം എ​ഴു​താ​ൻ സാ​ധി​ക്കു​ക​യു​ള്ളു. മാ​തൃ​കാ പ​രീ​ക്ഷ​യ്ക്കു​ള്ള സൗ​ക​ര്യം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. വെ​ബ്സൈ​റ്റ്: www.kvpy.org.in