ഇസാഫിൽ 1,660 ഒഴിവുകൾ
തൃ​​​​​​​​ശൂ​​​​​​​രി​​​​​​​​ലെ മ​​​​​​​​ണ്ണു​​​​​​​​ത്തി ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന റി​​​​​​​​സ​​​​​​​​ർ​​​​​​​​വ് ബാ​​​​​​​​ങ്ക് അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത ഇ​​​​​​​​സാ​​​​​​​​ഫ് സ്മോ​​​​​​​​ൾ ഫി​​​​​​​​നാ​​​​​​​​ൻ​​​​​​​​സ് ബാ​​​​​​​​ങ്കി​​​​​​​​ൽ വി​​​​​​​​വി​​​​​​​​ധ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​യി 1660 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. സെ​​​​​​​​യി​​​​​​​​ൽ​​​​​​​​സ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ, റി​​​​​​​​ലേ​​​​​​​​ഷ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ, ക്രെ​​​​​​​​ഡി​​​​​​​​റ്റ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ, സെ​​​​​​​​യി​​​​​​​​ൽ​​​​​​​​സ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ-​​​​​​​​ട്രെ​​​​​​​​യി​​​​​​​​നി എ​​​​​​​​ന്നീ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ. ഓ​​​​​​​​ണ്‍​ലൈ​​​​​​​​നാ​​​​​​​​യി അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​ക്കാം. അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി ഓ​​​​​​​ഗ​​​​​​​സ്റ്റ് 11.ത​​​​​​​​സ്തി​​​​​​​​ക, ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണം, യോ​​​​​​​​ഗ്യ​​​​​​​​ത, പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി, തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് എ​​​​​​​​ന്നി​​​​​​​​വ ചു​​​​​​​​വ​​​​​​​​ടെ.​

സെ​​​​​​​​യി​​​​​​​​ൽ​​​​​​​​സ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ- 500 ഒ​​​​​​​​ഴി​​​​​​വ്

യോ​​​​​​ഗ്യ​​​​​​​​ത: അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത സ​​​​​​​​ർ​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ൽ നി​​​​​​​​ന്നും ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ ബി​​​​​​​​രു​​​​​​​​ദം അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ബി​​​​​​​​രു​​​​​​​​ദാ​​​​​​​​ന​​​​​​​​ന്ത​​​​​​​​ര​​​​​​​​ബി​​​​​​​​രു​​​​​​​​ദ​​​​​​​​ത്തോ​​​​​​​​ടെ ബാ​​​​​​​​ങ്കിം​​​​​​​​ഗ്/​​​​​​​​ധ​​​​​​​​ന​​​​​​​​കാ​​​​​​​​ര്യ/​​​​​​​​എ​​​​​​​​ൻ.​​​​​​​​ബി.​​​​​​​​എ​​​​​​​​ഫ്.​​​​​​​​സി./​​​​​​​​ഹോ​​​​​​​​സ്പി​​​​​​​​റ്റാ​​​​​​​​ലി​​​​​​​​റ്റി മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ സെ​​​​​​​​യി​​​​​​​​ൽ​​​​​​​​സ് വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ മൂ​​​​​​​​ന്ന് വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലും മു​​​​​​​​ൻ​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം. അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് മാ​​​​​​​​ർ​​​​​​​​ക്ക​​​​​​​​റ്റിം​​​​​​​​ഗ്/​​​​​​​​സെ​​​​​​​​യി​​​​​​​​ൽ​​​​​​​​സ് അ​​​​​​​​ഭി​​​​​​​​രു​​​​​​​​ചി നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധം.

​റി​​​​​​​​ലേ​​​​​​​​ഷ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ - 500 ഒ​​​​​​​​ഴി​​​​​​വ്

യോ​​​​​​​​ഗ്യ​​​​​​​​ത: അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത സ​​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ൽ നി​​​​​​​​ന്നും ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ ബി​​​​​​​​രു​​​​​​​​ദം അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ബി​​​​​​​​രു​​​​​​​​ദാ​​​​​​​​ന​​​​​​​​ന്ത​​​​​​​​ര​​​​​​​​ബി​​​​​​​​രു​​​​​​​​ദ​​​​​​​​ത്തോ​​​​​​​​ടെ ബാ​​​​​​​​ങ്കിം​​​​​​​​ഗ്/​​​​​​​​ധ​​​​​​​​ന​​​​​​​​കാ​​​​​​​​ര്യ/​​​​​​​​എ​​​​​​​​ൻ.​​​​​​​​ബി.​​​​​​​​എ​​​​​​​​ഫ്.​​​​​​​​സി./​​​​​​​​ഹോ​​​​​​​​സ്പി​​​​​​​​റ്റാ​​​​​​​​ലി​​​​​​​​റ്റി മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ സെ​​​​​​​​യി​​​​​​​​ൽ​​​​​​​​സ് വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ ര​​​​​​​​ണ്ട് വ​​​​​​​ർ​​​​​​​​ഷ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലും മു​​​​​​​​ൻ​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം.

ക്രെ​​​​​​​​ഡി​​​​​​​​റ്റ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ- 60 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ

​​​​​​​യോ​​​​​​​​ഗ്യ​​​​​​​​ത: അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത സ​​​​​​​​ർ​​​​​​​​വ​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ൽ നി​​​​​​​​ന്നും ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ ബി​​​​​​​​രു​​​​​​​​ദ​​​​​​​​വും ക്രെ​​​​​​​​ഡി​​​​​​​​റ്റ് അ​​​​​​​​പ്രൈ​​​​​​​​സ​​​​​​​​ൽ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷം മു​​​​​​​​ൻ​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം.

​സെ​​​​​​​​യി​​​​​​​​ൽ​​​​​​​​സ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ (ട്രെ​​​​​​​​യി​​​​​​​​നി)- 600 ഒ​​​​​​​​ഴി​​​​​​​​വ്

യോ​​​​​​ഗ്യ​​​​​​​​ത: ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ ബി​​​​​​​​രു​​​​​​​​ദാ​​​​​​​​ന​​​​​​​​ന്ത​​​​​​​​ര​​​​​​​​ബി​​​​​​​​രു​​​​​​​​ദം. മു​​​​​​​​ൻ​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യം ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മി​​​​​​​​ല്ല. ബി​​​​​​​​രു​​​​​​​​ദ​​​​​​​​വും ബാ​​​​​​​​ങ്കിം​​​​​​​​ഗ്/​​​​​​​​ധ​​​​​​​​ന​​​​​​​​കാ​​​​​​​​ര്യ/​​​​​​​​എ​​​​​​​​ൻ.​​​​​​​​ബി.​​​​​​​​എ​​​​​​​​ഫ്.​​​​​​​​സി./​​​​​​​​ഹോ​​​​​​​​സ്പി​​​​​​​​റ്റാ​​​​​​​​ലി​​​​​​​​റ്റി മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ സെ​​​​​​​​യി​​​​​​​​ൽ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലും മു​​​​​​​​ൻ​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം. അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് മാ​​​​​​​​ർ​​​​​​​​ക്ക​​​​​​​​റ്റിം​​​​​​​​ഗ്/​​​​​​​​സെ​​​​​​​​യി​​​​​​​​ൽ​​​​​​​​സ് അ​​​​​​​​ഭി​​​​​​​​രു​​​​​​​​ചി നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധം.

​പ്രാ​​​​​​​​യം: 2017 ജൂ​​​​​​​​ലൈ ഏ​​​​​​​​ഴി​​​​​​​​ന് 21-30 വ​​​​​​​യ​​​​​​​സ്. ബാ​​​​​​​​ങ്കിം​​​​​​​​ഗ്/​​​​​​​​ധ​​​​​​​​ന​​​​​​​​കാ​​​​​​​​ര്യ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അ​​​​​​​​നു​​​​​​​​യോ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​യ അ​​​​​​​​ധി​​​​​​​​ക​​​​​​​​പ്ര​​​​​​​​വൃ​​​​​​​​ത്തി പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് പ്രാ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​ള​​​​​​​​വ് അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. മ​​​​​​​​റ്റ് ബാ​​​​​​​​ങ്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ സ​​​​​​​​മാ​​​​​​​​ന ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ജോ​​​​​​​​ലി ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും മു​​​​​​​​തി​​​​​​​​ർ​​​​​​​​ന്ന ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​ർ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം.

തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്: ഓ​​​​​​​​ണ്‍​ലൈ​​​​​​​​ൻ ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​ൻ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ഉ​​​​​​​​ദ്യോ​​​​​​​​ഗാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളെ യോ​​​​​​​​ഗ്യ​​​​​​​​ത​​​​​​​​യു​​​​​​​​ടെ​​​​​​​​യും ജോ​​​​​​​​ലി​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ഷോ​​​​​​​​ർ​​​​​​​​ട്ട്‌ലിസ്റ്റ് ചെ​​​​​​​​യ്യും. ഷോ​​​​​​​​ർട്ട്‌ ലിസ്റ്റ് ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​വ​​​​​​​​രി​​​​​​​​ൽ നി​​​​​​​​ന്നും എ​​​​​​​​ഴു​​​​​​​​ത്തു​​​​​​​പ​​​​​​​​രീ​​​​​​​​ക്ഷ, ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ, ഗ്രൂ​​​​​​​​പ്പ് ഡി​​​​​​​​സ്ക​​​​​​​​ഷ​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും തെ​​​​​​​​രെ​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്. ഒ​​​​​​​​രു മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​ർ ദൈ​​​​​​​​ർ​​​​​​​​ഘ്യ​​​​​​​​മു​​​​​​​​ള്ള എ​​​​​​​​ഴു​​​​​​​​ത്ത് പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യി​​​​​​​​ൽ റീ​​​​​​​​സ​​​​​​​​ണി​​​​​​​​ങ്ങ് & ക​​​​​​​​ന്പ്യൂ​​​​​​​​ട്ട​​​​​​​​ർ അ​​​​​​​​പ്റ്റി​​​​​​​​റ്റ്യൂ​​​​​​​​ഡ്, ഡാ​​​​​​​​റ്റാ അ​​​​​​​​നാ​​​​​​​​ലി​​​​​​​​സി​​​​​​​​സ് & ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​പ്ര​​​​​​​​ട്ടേ​​​​​​​​ഷ​​​​​​​​ൻ, ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ/​​​​​​​​ഇ​​​​​​​​ക്കോ​​​​​​​​ണ​​​​​​​​മി/​​​​​​​​ബാ​​​​​​​​ങ്കിം​​​​​​​​ഗ് അ​​​​​​​​വെ​​​​​​​​യ​​​​​​​​ർ​​​​​​​​നെ​​​​​​​​സ് ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് ഭാ​​​​​​​​ഷാ പ്രാ​​​​​​​​വീ​​​​​​​​ണ്യം എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ൽ നി​​​​​​​ന്നാ​​​​​​​യി​​​​​​​രി​​​​​​​ക്കും ചോ​​​​​​​ദ്യ​​​​​​​ങ്ങ​​​​​​​ൾ. രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ വി​​​​​​​​വി​​​​​​​​ധ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ വെ​​​​​​​​ച്ച് ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ദ്യോ​​​​​​​​ഗാ​​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​​ളെ ഇ-​​​​​​​​മെ​​​​​​​​യി​​​​​​​​ലി​​​​​​​​ൽ അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കും. അ​​​​​​​പേ​​​​​​​ക്ഷാ ഫീ​​​​​​​സ് ഇ​​​​​​​ല്ല.​

അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട വി​​​​​​​​ധം: ഒാ​​​​​​​ൺ​​​​​​​ലൈ​​​​​​​നാ​​​​​​​യാ​​​​​​​ണ് അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഓ​​​​​​ഗ​​​​​​സ്റ്റ് 11. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് www.es afbank.com/careers.