റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലേക്ക് ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 161 ഒഴിവുകളുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈൻവഴിയാണ് അപേക്ഷിക്കേണ്ടത്.
1. ഓഫീസർ (ജനറൽ-ഡയറക്ട് റിക്രൂട്ട്മെന്റ്)
യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം. പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകളിലും 60 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്സി, എസ്ടി, അംഗപരിമിത വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.
2. ഓഫീസർ (ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻസ് പോളിസി റിസേർച്ച്)
യോഗ്യത: 55 ശതമാനം മാർക്കോടെ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് / ഫിനാൻസിൽ പിജി. എസ്സി, അംഗപരിമിത വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.
3. ഓഫീസർ (ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്)
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്കൽ ഇക്കണോമിക്സ് / ഇക്കണോമെട്രിക്സ് / സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സിൽ 55 ശതമാനം മാർക്കോടെ പിജി അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ എംഎസ്സി മാത്തമാറ്റിക്സ് / എം സ്റ്റാറ്റ്. എസ്സി, എസ്ടി, അംഗപരിമിത വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.
പ്രായം: 01.05.2017 -ന് 21നും 30നും മധ്യേ. എംഫിൽ യോഗ്യതയുള്ളവർക്ക് 32 വയസുവരെയും പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് 34 വയസുവരെയും അപേക്ഷിക്കാം. കൊമേഴ്സ്യൽ ബാങ്കുകളിലോ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലോ ഓഫീസർ തസ്തികയിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് മൂന്നുവർഷം വരെ പ്രായ ഇളവ് ലഭിക്കും. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ട്. ശന്പളം: 35,150-62,400 രൂപ.
പരീക്ഷ: ഓഫീസർ ജനറൽ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള ഒബ്ജക്ടീവ് രീതിയിലുള്ള ആദ്യഘട്ട പരീക്ഷ ജൂണ്‍ 17ന്. പരീക്ഷ രണ്ടു മണിക്കൂർ. മാർക്ക് 200ൽ.
പൊതുവിജ്ഞാനം, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എന്നീ വിഭാഗങ്ങളിൽനിന്നാണ് ചോദ്യങ്ങൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
ജൂലൈ ഏഴിനു നടക്കുന്ന രണ്ടാംഘട്ട പരീക്ഷ ഒബ്ജക്ടീവ്, വിവരണാത്മക രീതിയിലുള്ളതായിരിക്കും. ഇംഗ്ലീഷ്, ഇക്കണോമിക്സ് ആൻഡ് സോഷ്യൽ ഇഷ്യൂസ്, ഇംഗ്ലീഷ്, ഫിനാൻസ് ആൻഡ് മാനേജ്മെന്റ് എന്നീ പേപ്പറുകളാണ് മൂന്നുമണിക്കൂർ നീളുന്ന പരീക്ഷയിലുള്ളത്.
വിശദമായ സിലബസ് ആർബിഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ടാംഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
ഓഫീസർ (ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസ് റിസേർച്ച് ), ഓഫീസർ (ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്) തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള ആദ്യഘട്ട പരീക്ഷ ജൂണ്‍ 17നും രണ്ടാംഘട്ട പരീക്ഷ ജൂലൈ 6,7, തീയതികളിലും നടക്കും. ഈ പരീക്ഷകളുടെ വിശദമായ സിലബസ്, പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവ ആർബിഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷാഫീസ്: ജനറൽ / ഒബിസി വിഭാഗക്കാർക്ക് 850 രൂപ. എസ്സി, എസ്ടി അംഗപരിമിത വിഭാഗക്കാർക്ക് 100 രൂപ.
റൂപേ/ മാസ്ട്രോ / മാസ്റ്റർ കാർഡ് / വിസ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുപയോഗിച്ച് ഓണ്‍ലൈനായി മാത്രമേ ഫീസടയ്ക്കാനാവൂ. ഫീസടച്ചുകഴിയുന്പോൾ ലഭിക്കുന്ന ഇ- റസീറ്റ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
അപേക്ഷിക്കേണ്ട വിധം:
www.rbi.org.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫോമിൽ ഫോട്ടോഗ്രാഫും കൈയൊപ്പും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. നടപടികൾ പൂർത്തിയായാൽ ലഭിക്കുന്ന രജിസ്ട്രേഷൻ നന്പറും പാസ് വേഡും കുറിച്ചുവയ്ക്കണം. അപേക്ഷാ സംബന്ധിയായ സംശയങ്ങൾക്ക് http://cgrs.ibps.in എന്ന ഇ-മെയിൽ അഡ്രസിൽ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 23.