ദേ​​​​ന ബാ​​​​ങ്കി​​​​ൽ 300 പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ
ദേ​​​​ന ബാ​​​​ങ്കും നോ​​​​യി​​​​ഡ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​ള്ള അ​​​​മി​​​​റ്റി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും ചേ​​​​ർ​​​​ന്നു ന​​​​ട​​​​ത്തു​​​​ന്ന പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ ഇ​​​​ൻ ബാ​​​​ങ്കിം​​​​ഗ് ആ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ൻ​​​​സ് കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 300 സീ​​​​റ്റു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്.

നോ​​​​യി​​​​ഡ​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ഈ ​​​​കോ​​​​ഴ്സ് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ദേ​​​​ന ബാ​​​​ങ്കി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​റാ​​​​യി നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കും.
ഓ​​​​ണ്‍​ലൈ​​​​ൻ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ഗ്രൂ​​​​പ്പ് ച​​​​ർ​​​​ച്ച, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കിയാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​ണ് കോ​​​​ഴ്സ് കാ​​​​ലാ​​​​വ​​​​ധി. ഇ​​​​തി​​​​ൽ 90 മാ​​​​സം പ​​​​ഠ​​​​ന​​​​വും മൂ​​​​ന്നു മാ​​​​സം പ​​​​രി​​​​ശീ​​​​ല​​​​ന​​​​വു​​​​മാ​​​​യി​​​​രി​​​​ക്കും. കോ​​​​ഴ്സ് ഫീ​​​​സ് മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ.
യോ​​​​ഗ്യ​​​​ത- 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. എ​​​​സ്്സി, എ​​​​സ്ടി അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി.
പ്രാ​​​​യം- 2017 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നി​​​​ന് 20 -29 വ​​​​യ​​​​സ്.
എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​ര​​​​വും ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 400 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 50 രൂ​​​​പ. ഡെ​​​​ബി​​​​റ്റ്/ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്ക​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-www.denabank.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​നം വാ​​​​യി​​​​ച്ചു​​​​മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​ശേ​​​​ഷം ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും കൈ​​​​യൊ​​​​പ്പും അ​​​​പ്‌​​​ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. ജൂ​​​​ണ്‍ 11 ആ​​​​ണ് എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ. കേ​​​​ര​​​​ള​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി, കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ണ്ട്.

ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് ഒ​​​​ന്പ​​​​ത്.