വ്യോ​മ​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി മേ​​​​യ് 24 മു​​​​ത​​​​ൽ വ​​​​യ​​​​നാ​​​​ട്ടി​​​​ൽ
വ​​​​ട​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള വ്യോ​​​​മ​​​​സേ​​​​നാ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് റാ​​​​ലി മേ​​​​യ് 24 മു​​​​ത​​​​ൽ 31 വ​​​​രെ ക​​​​ൽ​​​​പ്പ​​​​റ്റ എ​​​​സ്കെഎം​​​​ജെ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ മൈ​​​​താ​​​​നി​​​​യി​​​​ൽ ന​​​​ട​​​​ക്കും. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വ​​​​യ​​​​നാ​​​​ട്ടി​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് റാ​​​​ലി ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ്ല​​​​സ്ടു​​​​വി​​​​നു മൊ​​​​ത്ത​​​​മാ​​​​യും ഇം​​​​ഗ്ലീ​​​​ഷി​​​​ൽ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യും 50% മാ​​​​ർ​​​​ക്ക് യോ​​​​ഗ്യ​​​​ത വേ​​​​ണ്ട ഓ​​​​ട്ടോ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ, ഗ്രൗ​​​​ണ്ട് ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ, ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് പോ​​​​ലീ​​​​സ് എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കും മേ​​​​ൽ യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ പ്ല​​​​സ്ടു​​​​വി​​​​ന് ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ചി​​​​രി​​​​ക്കേ​​​​ണ്ട മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​മാ​​​​ണ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്.

ഓ​​​​ട്ടോ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ, ഗ്രൗ​​​​ണ്ട് ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ, ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് പോ​​​​ലീ​​​​സ് എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യു​​​​ള്ള റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് റാ​​​​ലി​​​​യി​​​​ൽ മേ​​​​യ് 25ന് ​​​​എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യും അ​​​​ഡാ​​​​പ്റ്റ​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റും മേ​​​​യ് 26ന് ​​​​കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​താ ടെ​​​​സ്റ്റും അ​​​​ഡാ​​​​പ്റ്റ​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ് ര​​​​ണ്ടും ന​​​​ട​​​​ത്തും. മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റി​​​​നു​​​​ള്ള എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യും അ​​​​ഡാ​​​​പ്റ്റ​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ് ഒ​​​​ന്നും മേ​​​​യ് 28നും ​​​​അ​​​​ഡാ​​​​പ്റ്റ​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റ് ര​​​​ണ്ട് മേ​​​​യ് 29​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ക. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് https://airmenselection.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.