National Board Exam മെ​ഡി​ക്ക​ൽ ഉപരിപഠനമാണു ലക്ഷ്യമെങ്കിൽ
മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ച നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ ന​ൽ​കു​ന്ന സ​ർട്ടി​ഫി​ക്ക​റ്റാ​ണ് Diplomate of National Board (DNB). പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്കും സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോ​ഴ്സു​ക​ളി​ലേ​ക്കും പോ​സ്റ്റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കും പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി​യാ​ണു ഡി​എ​ൻ​ബി അ​ക്ര​ഡി​റ്റ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്.

ഡി​എ​ൻ​ബി സി​ഇ​ടി: ഡി​പ്ലോ​മേ​റ്റ് ഓ​ഫ് നാ​ഷ​ണ​ൽ ബോ​ർ​ഡ് സെ​ൻ​ട്ര​ലൈ​സ്ഡ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (ഡി​എ​ൻ​ബി സി​ഇ​ടി) ജൂ​ണ്‍ 15 മു​ത​ൽ 18 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​എ​ൻ​ബി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നു നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണി​ത്. എം​ബി​ബി​എ​സ് ബി​രു​ദം ഉ​ള്ള​വ​ർ​ക്കും 2017 ജൂ​ലൈ 31ന് ​മു​ന്പ് ഇന്‍റേണ്‍​ഷി​പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. മേ​യ് 13 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 4500 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. 200 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് ഡി​എ​ൻ​ബി സി​ഇ​ടി. ഇ​തി​ൽ വി​ജ​യി​ക്കു​ന്ന​വ​രെ നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷന്‍റെ അം​ഗീ​കാ​ര​മു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡി​എ​ൻ​ബി സീ​റ്റു​ക​ൾ​ക്കു പ​രി​ഗ​ണി​ക്കും. രാ​ജ്യ​ത്തെ 33 കേ​ന്ദ്ര​ങ്ങളി​ലാ​യാ​ണു പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഒ​രാ​ൾ​ക്കു മൂ​ന്നു സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.

നീ​റ്റ് എ​സ്എ​സ്: നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഡി​എം/ എം​സി​എ​ച്ച് കോ​ഴ്സു​ക​ളി​ലേ​ക്കു ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് ജൂ​ണ്‍ 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. മേ​യ് 13 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. 3750 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ് കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. മെ​ഡി​ക്ക​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ്: http://nbe.edu.in.

ഡി​പ്ലോ​മേ​റ്റ് ഓ​ഫ് നാ​ഷ​ണ​ൽ ബോ​ർ​ഡ് സെ​ൻ​ട്ര​ലൈ​സ്ഡ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് ജൂ​ണ്‍ ഒ​ന്പ​തി​നാ​ണു ന​ട​ത്തു​ന്ന​ത്. മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ, പീ​ഡി​യാ​ട്രി​ക്സ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​ഡ്മി​ഷ​ൻ. ഡി​എ​ൻ​ബി സ​ർട്ടി​ഫി​ക്ക​റ്റോ മെ​ഡി​ക്ക​ൽ പി​ജി​യോ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോബ​ർ 18ന​കം അ​പേ​ക്ഷി​ക്ക​ണം. ടെ​സ്റ്റ് സെ​ന്‍റ​റു​ക​ൾ: നോ​യി​ഡ, ഗ്രേ​റ്റ​ർ നോ​യി​ഡ. ഗു​ഡ്ഗാ​വ്, ന്യൂ​ഡ​ൽ​ഹി, ജ​യ്പൂ​ർ, ഭോ​പ്പാ​ൽ, കോ​ൽ​ക്ക​ത്ത, മും​ബൈ, ന​വി​മും​ബൈ, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്.

ഡി​എ​ൻ​ബി പി​ഡി സി​ഇ​ടി: ഡി​പ്ലോ​മേ​റ്റ് ഓ​ഫ് നാ​ഷ​ണ​ൽ ബോ​ർ​ഡ് പോ​സ്റ്റ് ഡി​പ്ലോ​മ സെ​ൻ​ട്ര​ലൈ​സ്ഡ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (ഡി​എ​ൻ​ബി പി​ഡി സി​ഇ​ടി) ജൂ​ണ്‍ ഒ​ന്പ​തി​നാ​ണു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് 18ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ടെ​സ്റ്റ് സെ​ന്‍റ​റു​ക​ൾ: നോ​യി​ഡ, ഗ്രേ​റ്റ​ർ നോ​യി​ഡ. ഗു​ഡ്ഗാ​വ്, ന്യൂ​ഡ​ൽ​ഹി, ജ​യ്പൂ​ർ, ഭോ​പ്പാ​ൽ, കോ​ൽ​ക്ക​ത്ത, മും​ബൈ, ന​വി​മും​ബൈ, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്.

എ​ൻ​ബി​ഇ എ​ഫ്ഇ​ടി: നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ ന​ട​ത്തു​ന്ന ഫെ​ലോ​ഷി​പ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (എ​ൻ​ബി​ഇ എ​ഫ്ഇ​ടി) ഡി​സം​ബ​ർ 14നു ​ന​ട​ത്തും. എ​ൻ​ബി​ഇ​ക്കു കീ​ഴി​ലു​ള്ള വി​വി​ധ ഫെ​ലോ​ഷി​പ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നു ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണി​ത്. ഒ​ക്ടോ​ബ​ർ 15ന​കം അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.natboard.edu. in.

എ​ഫ്എം​ജി​ഇ: വി​ദേ​ശ​ത്തുനി​ന്നു മെ​ഡി​ക്ക​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ അ​നു​വാ​ദം ല​ഭി​ക്കു​ന്ന​തി​ന് ന​ട​ത്തു​ന്ന ഫോ​റി​ൻ മെ​ഡി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ (എ​ഫ്എം​ജി​ഇ) ജൂ​ണ്‍ 12,13 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

മേ​യ് 13ന​കം അ​പേ​ക്ഷി​ക്ക​ണം. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​രവും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്. വെ​ബ്സൈ​റ്റ്: http://nbe.edu.in.