പ​​​​ാറ്റ്ന എ​​​​യിം​​​​സി​​​​ൽ 278 അ​​​​ധ്യാ​​​​പ​​​​ക​​​​ർ
പാ​​​​റ്റ്ന​​​​യി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ അ​​​ധ്യാ​​​​പ​​​​ക​​​​രെ തേ​​​​ടു​​​​ന്നു. പ്ര​​​​ഫ​​​​സ​​​​ർ, അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 252 ഒ​​​​ഴി​​​​വും ന​​​​ഴ്സിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​ഫ​​​​സ​​​​ർ, ല​​​​ക്ച​​​​റ​​​​ർ, ട്യൂ​​​​ട്ട​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 26 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​മു​​​​ണ്ട്. മെ​​​​ഡി​​​​ക്ക​​​​ൽ ഫി​​​​സി​​​​സി​​​​സ്റ്റ് ത​​​​സ്തി​​​​ക​​​​യി​​​​ലും ഒ​​​​രൊ​​​​ഴി​​​​വ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് മെ​​​​ഡി​​​​ക്ക​​​​ൽ കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ നി​​​​ഷ്ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണം. ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​യും ഒ​​​​ഴി​​​​വു​​​​ക​​​​ൾ. യോ​​​​ഗ്യ​​​​ത എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ അ​​​​റി​​​​യാ​​​​ൻ www.aiim spatna.org എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക. ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേ​​​​ണം അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 1000 രൂ​​​​പ. AIIMSPATNA എ​​​​ന്ന പേ​​​​രി​​​​ൽ പാ​​​​റ്റ്ന​​​​യി​​​​ൽ മാ​​​​റാ​​​​വു​​​​ന്ന ഡി​​​​മാ​​​​ൻ​​​​ഡ് ഡ്രാ​​​​ഫ്റ്റാ​​​​യോ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഫ​​​​ണ്ട് ട്രാ​​​​ൻ​​​​സ്ഫ​​​​ർ സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ ഫീ​​​​സ​​​​ട​​​​യ്ക്കാം. ഡി​​​​മാ​​​​ൻ​​​​ഡ് ഡ്രാ​​​​ഫ്റ്റ് എ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ ഡി​​​​ഡി​​​​യു​​​​ടെ പു​​​​റ​​​​കി​​​​ൽ പേ​​​​ര്, വി​​​​ലാ​​​​സം, അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന ത​​​​സ്തി​​​​ക, വി​​​​ഭാ​​​​ഗം എ​​​​ന്നി​​​​വ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്കും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.
ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്പോ​​​​ൾ പ്രാ​​​​യം, യോ​​​​ഗ്യ​​​​ത, സം​​​​വ​​​​ര​​​​ണം എ​​​​ന്നി​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ം മെ​​​​ഡി​​​​ക്ക​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ രേ​​​​ഖ​​​​ക​​​​ളും മ​​​​റ്റും സ്കാ​​​​ൻ ചെ​​​​യ്ത് അ​​​​പ്‌​​​ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യ​​​യാ​​​​ൽ അ​​​​നു​​​​ബ​​​​ന്ധ​​​​രേ​​​​ഖ​​​​ക​​​​ളു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും ഫീ​​​​സ് അ​​​​ട​​​​ച്ച​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ളും സ​​​​ഹി​​​​തം അ​​​​യ​​​​യ്ക്കു​​​​ക.
വി​​​​ലാ​​​​സം-All India Institute of Medical Science (patna), PHULWARI SHARIF, PATNA, BIHAR- 801507.

സ്പീ​​​​ഡ് പോ​​​​സ്റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ കൊ​​​​റി​​​​യ​​​​ർ ആ​​​​യി അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ക. അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന ക​​​​വ​​​​റി​​​​നു മു​​​​ക​​​​ളി​​​​ൽ Application for the post of.... For Department of..... എ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് ഒ​​​​ന്ന്.
അ​​​​പേ​​​​ക്ഷ ത​​​​പാ​​​​ലി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് എ​​​​ട്ട്.